ഗുവഹാത്തി: മണിപൂരിലെ സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാവോകിപ്പിന്‍റെ ഭാര്യ ചാരുബാല ഹാവോകിപ് ആണ് മരിച്ചത്. കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയിലെ വീട്ടിൽ മാലിന്യം കത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്ഫോടനത്തിന് കാരണമായ സ്ഫോടകവസ്തുക്കൾ കണ്ടെത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
എകൗ മുലാമിൽ താമസിക്കുന്ന ചരുബാല ഹാവോകിപ്പ് (59) മെയ്‌തേയ് സമുദായത്തിൽ നിന്നുള്ളയാളായിരുന്നു.
64 കാരനായ യാംതോംഗ് ഹാവോകിപ് സൈകുലിൽ രണ്ട് തവണ വിജയിച്ചു-2012ലും 2017ലും കോൺഗ്രസിനു വേണ്ടിയും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് മാറി.