
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന പൂർത്തിയാക്കി
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിമാനത്തിന് ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശമെത്തിയത്. മുംബൈ വിമാനത്താവളത്തിലേക്കാണ് സന്ദേശം എത്തിയത്. ഉച്ചയോടെ അജ്ഞാത ഫോൺ നമ്പറിൽ നിന്നും കോൾ വരികയും ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.
പിന്നാലെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ അധികൃതർ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനം ഐസൊലേഷൻ ബോയിലേയ്ക്ക് മാറ്റി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. പ്രോട്ടോക്കോൾ പ്രകാരം നടപടികളെല്ലാം പൂർത്തിയാക്കിയതായി ഇൻഡ്ഗോ അറിയിച്ചു.