എത്തിക്സ് കമ്മിറ്റിക്കു മുൻപിൽ ഹാജരാകും, സകല നുണകളെയും തച്ചുടക്കും: മഹുവ
കോൽക്കൊത്ത: പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നവംബർ 2ന് ലോക് സഭാ എത്തിക്സ് കമ്മിറ്റിക്കു മുൻപിൽ ഹാജരാകുമെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര. പാർലമെന്‍റിൽ തന്നെ നിശബ്ദയാക്കുന്നതിനായി തയാറാക്കിയ എല്ലാ നുണകളെയും തകർക്കുമെന്നും മഹുവ പറഞ്ഞു. വ്യാജ പ്രചാരണങ്ങളെ കീറി മുറിച്ച് പരിശോധിക്കുന്നതിനുള്ള അവകാശം എനിക്കുന്നുണ്ട്. ഈ പരാതി തികച്ചും വസ്തുതാ വിരുദ്ധമാണെന്നും മഹുവ.
നവംബർ 5ന് ശേഷം മാത്രമേ തനിക്ക് ഹാജരാകാൻ സാധിക്കൂ എന്നാണ് എത്തിക്സ് കമ്മിറ്റിക്ക് നൽകിയ കത്തിൽ മഹുവ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇക്കാര്യം കമ്മിറ്റി മുഖവിലക്കെടുത്തിട്ടില്ല. മഹുവ മൊയ്ത്ര ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം നിലവിൽ പാർലമെന്‍റിന്‍റെ എത്തിക്സ് കമ്മിറ്റി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ബിജെപി എംപി നിഷികാന്ത് ദുബേ, അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈ എന്നിവർ കമ്മിറ്റിക്കു മുൻപാകെ മഹുവയ്ക്കെതിരേയുള്ള തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്.