ഗ്രാമീണ മേഖലയ്ക്കായി കാര്‍ഷിക സ്റ്റാര്‍ട് അപ്പുകള്‍, പരിസ്ഥിതി സംരക്ഷണത്തിനായി പിഎം പ്രണാം പദ്ധതി

കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി മിഷ്ടി പദ്ധതി ആരംഭിക്കുമെന്നും തണ്ണീർതട വികസനത്തിനായി അമൃത് ദരോഹർ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
ഗ്രാമീണ മേഖലയ്ക്കായി കാര്‍ഷിക സ്റ്റാര്‍ട് അപ്പുകള്‍, പരിസ്ഥിതി സംരക്ഷണത്തിനായി പിഎം പ്രണാം പദ്ധതി

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഗ്രി കൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ. 2200 കോടി രൂപ ചിലവിൽ ആത്മ നിർഭർ ഭാരത് ക്ലീൻ പാന്‍റ് പദ്ധതി തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 

കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി മിഷ്ടി പദ്ധതി ആരംഭിക്കുമെന്നും തണ്ണീർതട വികസനത്തിനായി അമൃത് ദരോഹർ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്‍റർ സ്ഥാപിക്കാനും ബജറ്റിൽ പറയുന്നു. 

ഹരിതോർജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന്‍റെ ഭാഗമായി 19700 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പിഎം പ്രണാം പദ്ധതിക്കും തുടക്കമിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com