കൊവിഡ്: വലിയ തരംഗങ്ങൾക്ക് ഇനി സാധ്യതയില്ല

ഇനി ചെറുതരംഗങ്ങൾ മാത്രം. എന്നാൽ, കാലാകാലങ്ങളിൽ ആവർത്തിക്കും. അപായ സാധ്യത കുറവ്.
കൊവിഡ്: വലിയ തരംഗങ്ങൾക്ക് ഇനി സാധ്യതയില്ല

ന്യൂഡൽഹി: ഇനി കൊവിഡ്-19ന്‍റെ വലിയ തരംഗങ്ങൾക്ക് സാധ്യതയില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ഇടയ്ക്കിടെ ചെറുതരംഗങ്ങളിലൂടെ രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ പോലും മരണം നിരക്കും ആശുപത്രിവാസവും മുൻപുണ്ടായ വലിയ തരംഗത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്.

ലക്ഷണങ്ങളും ഗുരുതരമല്ല. എക്സ്.ബി.ബി 1.1.16 വകഭേദമാണ് ഇപ്പോൾ കൂടുതൽ കണ്ടുവരുന്നത്. ഇത്തരം വകഭേദങ്ങൾ കാലാകാലങ്ങൾ ആവർത്തിക്കും എന്നതിനാൽ സാധാരണ ജലദോഷം പോലെ എന്നു പറയാനും സാധിക്കില്ല.

മറ്റു പല രാജ്യങ്ങളിലും എന്നതുപോലെ ഇന്ത്യയിലും ദൃശ്യമാകുന്ന ചെറുതരംഗങ്ങളാണ്. നിലവിൽ ഇതിന്‍റെ കരുത്തും കുറഞ്ഞിട്ടുണ്ടെന്നാണ് ആക്റ്റീവ് കേസുകളിലെ എണ്ണം കുറയുന്നതിൽനിന്നു വ്യക്തമാകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com