കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം പൂട്ടിയത് സുരക്ഷാ ഭീഷണി കാരണം

സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും വിലക്കിയേക്കും
cockroach janata party x account blocked issue update

അഭിജീത് ദിപ്കെ

Updated on

ന‍്യൂഡൽഹി: രാജ‍്യസുരക്ഷ‍യ്ക്ക് ഭീഷണിയാണെന്ന രഹസ‍്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം പൂട്ടിച്ചതെന്ന് റിപ്പാർട്ട്.

സിജെപി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നെങ്കിലും വിലക്ക് നേരിടേണ്ടി വന്നേക്കും. നിലവിൽ ഇൻസ്റ്റഗ്രാമിൽ 19 മില‍്യൺ ഫോളേവേഴ്സുണ്ട് സിജെപിക്ക്. എക്സ് അക്കൗണ്ടിനു പിന്നാലെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ബിജെപി വിലക്കിയേക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യ കാന്ത് രാജ‍്യത്തെ തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രൂപംകൊണ്ട രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയാണ് സിജെപി.

ഭരണകൂടം പരിഗണിക്കാൻ മറന്നു പോയവർക്കുള്ള രാഷ്ട്രീയ പാർട്ടിയാണിതെന്നാണ് സിജെപിയുടെ വെബ്സൈറ്റിൽ വ‍്യക്തമാകുന്നത്. മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദമാകുക എന്നതാണ് സിജെപിയുടെ ടാഗ്‌ലൈൻ.

logo
Metro Vaartha
www.metrovaartha.com