"രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിഞ്ഞെടുക്കും"; കോൺഗ്രസ് നേതാവിനെതിരെ കേസ്

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ സൂറത്ത് കേടതി അടുത്തിടെ രാഹുലിനെ 2 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചിരുന്നു
"രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിഞ്ഞെടുക്കും"; കോൺഗ്രസ് നേതാവിനെതിരെ കേസ്

ഡിണ്ടിഗല്‍: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അരിയുമെന്ന് ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിണ്ടികൽ ജില്ലാ പ്രസിഡന്‍റ് മണികണ്ഠനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് മണികണ്ഠന്‍ വിവാദപ്രസ്താവന നടത്തിയത്.

'നമ്മള്‍ അധികാരത്തിലെത്തുമ്പോൾ രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവരിഞ്ഞെടുക്കും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ സൂറത്ത് കേടതി അടുത്തിടെ രാഹുലിനെ 2 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com