ഇന്നും ഉയർന്നു തന്നെ; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000 ന് മുകളിൽ

കേരളത്തിൽ മരിച്ച 9 പേർ ഉൾപ്പെടെ 28 മരണങ്ങളോടെ മരണസംഖ്യ 5,31,258 ൽ എത്തി
ഇന്നും ഉയർന്നു തന്നെ;  രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 11,000 ന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ 10,000 കടന്നു. 11,692 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ആക്‌ടീവ് കേസുകൾ 66,170 ആയി ഉയർന്നു.

കേരളത്തിൽ മരിച്ച 9 പേർ ഉൾപ്പെടെ 28 മരണങ്ങളോടെ മരണസംഖ്യ 5,31,258 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.48 കോടിയായി. ഇതോടെ ഇപ്പോഴത്തെ ആക്‌ടീവ് കേസുകൾ മൊത്തം അണുബാധകളുടെ 0.15 ശതമാനമായി ഉ‍യർന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com