

ഡൽഹി ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനം കണ്ടെത്തി
ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട പ്രതികൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന വാഹനം കണ്ടെത്തി. ചുവന്ന എക്കോ സ്പോർട് കാറാണ് ഫരീദാബാദ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു വാഹനം. അൽ ഫലാ സർവകലാശാലയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായിട്ടാണ് വാഹനം കണ്ടെത്തിയിരിക്കുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിനു പുറമെ പ്രതികൾ മറ്റൊരു വാഹനം ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ‍്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തിയിരിക്കുന്നത്. സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.