കനത്ത മഴ; ചെന്നൈയിൽ നിന്നുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി

വിവിധയിടങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്
flights departing from chennai cancelled due to heavy rains

കനത്ത മഴ; ചെന്നൈയിൽ നിന്നുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി

Updated on

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചി - ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സർവീസുകളിൽ ഉൾപ്പെടുന്നു.

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

പലയിടങ്ങളിലും മരം വീണ് ഗതാഗത തടസം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com