ജി 7 ​ഉ​ച്ച​കോ​ടി: പ്ര​ധാ​ന​മ​ന്ത്രി ഹി​രോ​ഷി​മ​യി​ൽ‌

ജി 7 ​ഉ​ച്ച​കോ​ടി: പ്ര​ധാ​ന​മ​ന്ത്രി ഹി​രോ​ഷി​മ​യി​ൽ‌

ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന 2 ഔ​പ​ചാ​രി​ക സെ​ഷ​നു​ക​ളി​ലും ഇ​ന്ത്യ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഹി​രോ​ഷി​മ: ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ലെ​ത്തി. ഭ​ക്ഷ​ണം, ഊ​ര്‍ജ സം​ര​ക്ഷ​ണം എ​ന്നി​വ​യു​ള്‍പ്പെ​ടെ ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക്യാ​ന​ഡ, ഫ്രാ​ന്‍സ്, ജ​ര്‍മ്മ​നി, ഇ​റ്റ​ലി, ജ​പ്പാ​ന്‍, യു​കെ, യു​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​മാ​ണു ജി7​ൽ ഉ​ള്ള​ത്. ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക നേ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച ന​ട​ത്തും. ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ര​ണ്ട് ഔ​പ​ചാ​രി​ക സെ​ഷ​നു​ക​ളി​ലും ഇ​ന്ത്യ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com