
വിമാനപകടത്തിൽപ്പെട്ടവരുടെ ഡിഎൻഎ സാംപിളുകൾ ഉടൻ നൽകണമെന്ന് ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: വിമാനപകടത്തിൽപ്പെട്ടവരുടെ ഡിഎൻഎ സാംപിളുകൾ ഉടൻ നൽകണമെന്ന് ഗുജറാത്ത് സർക്കാർ. 200 സാംപിളുകൾ ഇതുവരെ ലഭിച്ചതായാണ് വിവരം. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളോടാണ് ഡിഎൻഎ സാംപിളുകൾ ഉടനെ നൽകണമെന്ന് സർക്കാർ ആവശ‍്യപ്പെട്ടിരിക്കുന്നത്. എൻഡിആർഎഫും സ്പെഷ‍്യൽ സ്ക്വാഡും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച കോപൈലറ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ മരിച്ച മെഡിക്കൽ വിദ‍്യാർഥികളെയും തിരിച്ചറിഞ്ഞു. വിമാനദുരന്തത്തിൽ 294 പേരാണ് മരിച്ചത്. 265 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി.