ഹരിയാന: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഹരിയാനയിലെ ബിജെപി എംഎൽഎ. ശശി രഞ്ജൻ പാർമർ എന്ന എംഎൽഎയാണ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞത്. ഹരിയാനയിലെ ഭീവാനിയിൽ മത്സരിക്കാൻ സാധിക്കുമെന്നായിരുന്നു പാർമർ പ്രതീക്ഷിച്ചിരുന്നത്.
സ്ഥാനാർഥി പട്ടികയിൽ തന്‍റെ പേരുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ജനങ്ങളോട് ഞാൻ അക്കാര്യം ഉറപ്പു പറഞ്ഞിരുന്നു. ഇനി ഞാനെന്തു ചെയ്യും. ഞാൻ നിസ്സഹയനാണ് എന്നും പാർമർ പറഞ്ഞു. പൊട്ടിക്കരയുന്ന എംഎൽഎ യെ ആശ്വസിപ്പിക്കാനായി അഭിമുഖം ചെയ്യുന്നയാൾ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്. എന്നെ ഇവർ എങ്ങനെയാണ് കണ്ടിരിക്കുന്നത്. വല്ലാത്ത ഹൃദയവേദന തോന്നുന്നു. ഏതു വിധത്തിലുള്ള തീരുമാനങ്ങളാണിവർ സ്വീകരിച്ചിരിക്കുന്നതെന്നും പാർമർ പറയുന്നു.
ഒക്റ്റോബർ 5നാണ് ഹരിയാനയിൽ പോളിങ്. ഒക്റ്റോബർ 8ന് ഫലം പ്രഖ്യാപിക്കും.