
വിശ്വാസ് കുമാർ രമേഷ്
അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരൻ വിശ്വാസ് കുമാർ രമേഷിന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ. ലണ്ടനിലുള്ള തന്‍റെ ബന്ധുക്കളുമായി വിശ്വാസ് ഫോണിൽ സംസാരിച്ചു.
അതേസമയം, അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസിനെ സന്ദർശിച്ചേക്കും. വിമാനത്തിലെ 11 എ സീറ്റിലെ യാത്രക്കാരനായിരുന്ന വിശ്വാസ് എമർജൻസി എക്സിറ്റിലൂടെയാണ് രക്ഷപെട്ടത്.
ടേക്ക് ഓഫ് ചെയ്ത് 30 സെക്കൻഡുകൾക്കു ശേഷം വലിയ ശബ്ദം കേട്ടതായും പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നും വിശ്വാസ് മാധ‍്യമങ്ങളോട് പറഞ്ഞിരുന്നു.
നെഞ്ചിലും കണ്ണിലും പാദത്തിലും വിശ്വാസിന് പരുക്കേറ്റതായാണ് വിവരം. ഇന്ത‍്യയിലെ കുടംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു വിശ്വാസ്. സഹോദരനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടമുണ്ടായത്.