മഹാരാഷ്ട്രയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് 3 മരണം | video

ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു
helicopter crashes maharashtra pune death
മഹാരാഷ്ട്രയിൽ ഹെലികോപ്റ്റർ അപകടം; 3 മരണം
Updated on

മുംബൈ: മഹാരാഷ്ട്രയിലെ പുനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 മരണം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പുനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്.

അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. ഇവരെപ്പറ്റിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റർ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

Trending

No stories found.

Latest News

No stories found.