'സർക്കാർ പ്രതിസന്ധിയിലല്ല'; ഹിമാചലിൽ രാജി പിൻവലിച്ച് വിക്രമാദിത്യ സിങ്

പാർട്ടി നിരീക്ഷകരായ ദീപേന്ദർ ഹൂഡ, ഭൂപേഷ് ബാഗേൽ, ഡി.കെ. ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലേയാണ് വിക്രമാദിത്യ സിങ് രാജി പിൻവലിച്ചത്.
വിക്രമാദിത്യ സിങ്
വിക്രമാദിത്യ സിങ്
Updated on

ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിങ് തന്‍റെ രാജി പിൻവലിച്ചു. പാർട്ടി നിരീക്ഷകരായ ദീപേന്ദർ ഹൂഡ, ഭൂപേഷ് ബാഗേൽ, ഡി.കെ. ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലേയാണ് വിക്രമാദിത്യ സിങ് രാജി പിൻവലിച്ചത്.ഇന്നു രാവിലെ ഞാൻ നൽകിയ രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. പാർട്ടിയുടെ വിശാലമായ താത്പര്യവും ഐക്യവും മുൻനിർത്തി രാജി സമർപ്പിക്കുന്നതിൽ നിന്ന് പിൻതിരിയുകയാണ്.

നിലവിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലല്ല. എല്ലാം കെട്ടുകഥകളാണ്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്നാണ് വിക്രമാദിത്യ രാജി പിൻവലിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാവ് വീർഭദ്ര സിങ്ങിന്‍റെ മകനാണ് വിക്രമാദിത്യ സിങ്.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാരെ അവഗണിക്കുന്നു എന്നും, തന്‍റെ അച്ഛൻ അന്തരിച്ച വീരഭദ്ര സിങ്ങിനെ അനാദരിക്കുന്നു എന്നും ആരോപിച്ചാണ് വിക്രമാദിത്യ സിങ് രാജി സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.