തിരിച്ചടികൾക്കിടെ ബജറ്റ് പാസ്സാക്കി ഹിമാചൽ സർക്കാർ; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

വിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ബിജെപി സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സർക്കാർ ബജറ്റ് പാസ്സാക്കിയത്
തിരിച്ചടികൾക്കിടെ ബജറ്റ് പാസ്സാക്കി ഹിമാചൽ സർക്കാർ; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Updated on

ഷിംല: രാജ്യ സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടികൾ ഏറ്റു വാങ്ങിയെങ്കിലും ബജറ്റ് പാസ്സാക്കി മുഖം രക്ഷിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ബജറ്റ് പാസ്സാക്കിയതിനു പിന്നാലെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതോടെ ബിജെപിക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ബിജെപി സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സർക്കാർ ബജറ്റ് പാസ്സാക്കിയത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് ബജറ്റ് പ്രമേയം അവതരിപ്പിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറു കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിനെത്തുടർന്ന് കോൺഗ്രസ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. 3 സ്വതന്ത്ര സ്ഥാനാർഥികളഉം ബിജെപിക്ക് ഒപ്പം നിന്നതോടെ കോൺഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങൾ ആയി.

ഇതേത്തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് കോൺഗ്രസിന്‍റെ അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടത്. ഇതിനു പിന്നാലെ സർക്കാരിന്‍റെ നിലനിൽപ്പും പ്രതിസന്ധിയിലായിരുന്നു. മന്ത്രി വിക്രമാദിത്യ സിങ് രാജി സമർപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി ഇതു വരെ രാജി സ്വീകരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.