അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22-ന്; ക്ഷണം സ്വീകരിച്ച് മോദി

എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച വിവരം അറിച്ചത്
പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച ചിത്രം
പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച ചിത്രം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 22-ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളിൽ പങ്കെടുക്കും. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോദിയുടെ വസതിയില്‍ എത്തി ചടങ്ങിലേക്ക് ക്ഷണിച്ചു.

എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച കുറിപ്പിലൂടെ മോദി തന്നെയാണ് ക്ഷണം സ്വീകരിച്ച വിവരം അറിച്ചത്. ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നത് തന്‍റെ ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നു എന്നാണ് മോദി കുറിച്ചത്.

''ഇന്നത്തെ ദിവസം വളരെ വികാരനിര്‍ഭരമായിരുന്നു. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്നെ കാണാനായി വസതിയില്‍ എത്തി. ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ വളരെ അനുഗ്രഹീതനാണ്. ചരിത്രപരമായ ചടങ്ങിന് സാക്ഷിയാവുക എന്നത് ജീവിതത്തിലെ ഏറ്റവും ഭാഗ്യമായാണ് കണക്കാക്കുന്നത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com