ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്‌ടറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്ത്യൻ സൈനവും ജമ്മുകാശ്മീർ പൊലീസും ഇന്‍റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഭീകകരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി സൈന്യത്തിന്‍റെ ഓപ്പറേഷൻ തുടരുകയാണ്.