
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്ന് ജനതാദൾ വക്താവ് കെ.സി. ത്യാഗി. എന്നാൽ ഇന്ത്യ മുന്നണിക്കു കോട്ടം തട്ടുന്ന പ്രസ്താവനകൾ നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസ്താവനയിൽ പ്രതികരണവുമായി നിതിഷ് കുമാർ രംഗത്തെത്തി. ഇന്ത്യ മുന്നണിയിൽ ഏതെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും നിതിഷ് കുമാർ പ്രതികരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പരസ്യ പ്രസ്താവനക്കു പിന്നാലെയാണ് ജെഡിയു വക്താവിന്‍റെ പ്രതികരണം.