
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദോഹയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം വൈകുന്നു. പുലർച്ചെ 3.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറിയ ആളുകളെ പിന്നിട് തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാണെന്നാണ് വിശദീകരണം.