പാർട്ടി അമ്മയെ പോലെ, നേതാക്കളെ ഭിന്നിപ്പിക്കാനില്ല: ഡികെ ഡൽഹിയിലേക്ക്

കർണാടകയിൽ സത്യ‌പ്രതിജ്ഞ ഈ മാസം പതിനെട്ടിന് ശേഷം നടക്കുമെന്ന് സൂചന
പാർട്ടി അമ്മയെ പോലെ, നേതാക്കളെ ഭിന്നിപ്പിക്കാനില്ല: ഡികെ ഡൽഹിയിലേക്ക്

ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആശയഭിന്നത മുറുകുന്നതിനിടെ പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഡൽഹിക്ക് തിരിച്ചു. തന്നോട് ഒറ്റയ്ക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായും അതനുസരിച്ച് ഡൽഹിയിലേക്ക് പുറപ്പെടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

''പാർട്ടി എന്നെ ഏൽപ്പിച്ച ജോലികളെല്ലാം കൃത്യമായി നിർവഹിച്ചു. എന്നെ അനുകൂലിക്കുന്നവർ എതിർക്കുന്നവർ എന്നിങ്ങനെ നേതാക്കളെ ഭിന്നിപ്പിക്കാനില്ല. ആരെയും പിന്നിൽ നിന്ന് കുത്താനോ ബ്ലാക്ക് മെയിൽ ചെയ്യാനോ ഞാനില്ല, പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായതെല്ലാം അമ്മ നൽകും. അണികളുണ്ടായാലേ നേതാക്കളുള്ളൂ. കണ്ണ് രണ്ട് ഉണ്ടെങ്കിലും കാഴ്ച ഒന്നാണല്ലോ, പ്രവർത്തകർ എന്‍റെ ഒപ്പം ഉണ്ട്'', അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടകയിൽ സത്യ‌പ്രതിജ്ഞ ഈ മാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ ഡൽഹിയിൽ ചൊവ്വാഴ്ചയും പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക ചർച്ച ഞായറാഴ്ച ഡൽഹിയിൽ നടന്നപ്പോൾ സിദ്ധുദ്ധരാമയ്യയ്ക്കും ഡികെയ്ക്കും വേണ്ടി അണിയറ നീക്കങ്ങൾ സജീവമായിരുന്നു. തങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് സിദ്ധുവിന്‍റെ അനുയായികൾ യോഗത്തിൽ പരസ്യ വാദം ഉയർത്തിയതോടെ അദ്ദേഹത്തിനാണ് ഭൂരിപക്ഷം എന്ന വാദത്തിന് മുൻതൂക്കം കൂടി.

ഇതോടെ ഡികെ പക്ഷവും ഭൂരിപക്ഷം അവകാശപ്പെട്ട് രംഗത്തിറങ്ങി. തുടർന്ന് ഹൈക്കമാൻഡ് നിയോഗിച്ച് നിരീക്ഷണ സമിതി എംഎൽഎ മാരെ നേരിട്ട് കണ്ട് അഭിപ്രായം തേടുകയായിരുന്നു. ഭൂരിഭാഗം എംഎൽഎമാരും സിദ്ധുവുനൊപ്പമാണെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി അധ്യക്ഷൻ ഖാർഗെ സോണിയാ ഗന്ധിയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. തുടർന്ന് ഡികെയും സിദ്ധുവുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാവും അന്തിമ പ്രഖ്യാപനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com