'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് റെയ്ഡുകൾ നടത്താൻ ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല'

ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടേതാണ് വിധി
'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് റെയ്ഡുകൾ നടത്താൻ ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല'

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് റെയ്ഡുകൾ നടത്താൻ ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടേതാണ് വിധി.

റിട്ടേണിംഗ് ഓഫീസർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം റെയ്ഡ് നടത്താൻ അധികാരമുണ്ട്. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ റെയ്ഡ് നടത്തരുതെന്നാണ് കോടതി നിർദേശം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ ഹർജിക്കാരന്‍റെ വസതിയിൽ നിന്നും അരിച്ചാക്കുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെയാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com