കോൽക്കത്ത ബലാത്സംഗം: അന്വേഷണത്തിന് എസ്ഐടി

വൈദ്യപരിശോധനയിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
Kolkata rape: SIT to investigate

കോൽക്കത്ത ബലാത്സംഗം: അന്വേഷണത്തിന് എസ്ഐടി

Representative Image
Updated on

കോൽക്കത്ത: നഗരത്തിലെ ലോ കോളെജ് ക്യാംപസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസ് അന്വേഷിക്കാൻ കോൽക്കത്ത പൊലീസ് അഞ്ചംഗ പ്രത്യേക സംഘം (എസ്ഐടി) രൂപീകരിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എസിപി പ്രദീപ് കുമാർ ഘോഷാലിന്‍റെ മേൽനോട്ടത്തിൽ എസ്ഐടി രൂപീകരിച്ചത്.

കേസിൽ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനാ നേതാവ് മനോജിത്ത് മിശ്ര, കൂട്ടാളികളായ സൈബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പുറമേയാണു സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്. ഗാർഡ് റൂമിൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ സംരക്ഷിക്കേണ്ട ചുമതലയുള്ള സുരക്ഷാ ജീവനക്കാർ പുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു.

അതിനിടെ, കേസിൽ ഏറ്റവും വേഗത്തിലുള്ള നടപടി വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കർ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇരയെയും കുടുംബാംഗങ്ങളെയും നേരിട്ടു കണ്ടു മൊഴിയെടുക്കാൻ തനിക്കു സൗകര്യമൊരുക്കാനും നിർദേശം. വൈദ്യപരിശോധനയിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50നും ഇടയില്‍ സൗത്ത് കൊല്‍ക്കത്ത ലോ കോളെജിലെ ഗാര്‍ഡ് റൂമിലായിരുന്നു അതിക്രമം. ചില രേഖകൾ പൂരിപ്പിക്കാൻ കോളെജിലെത്തിയപ്പോൾ മനോജിത്ത് മിശ്ര തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണു പെൺകുട്ടിയുടെ മൊഴി. മറ്റു രണ്ടു പേരും നോക്കിനിൽക്കുകയും വിഡിയൊ ചിത്രീകരിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com