
ന്യൂഡൽഹി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പൊതു പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന ഹർജിയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജിക്കാരൻ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2 വർഷമേ അതിൽ കൂടുതലോ വരെ ശിക്ഷിക്കപ്പെട്ടുന്ന പൊതു പ്രവർത്തകന് ആറു വര്‍ഷത്തെ വിലക്കിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. നിയമനിര്‍മ്മാണ സഭകളിലെ അംഗത്വം പവിത്രമാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.