
മുംബൈ: മുംബൈയിൽ വന്‍ തീപിടുത്തം. ധാരാവിയിൽ കമല നഗറിലെ ചേരിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തം നടന്നത് . തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പത്തിലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഒരുപാട് കടകളും ചെറിയ ഫാക്ടറികളും കത്തി നശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ആരുടെയും പരിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രദേശത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിക്കൊണ്ടിരുക്കുകയാണ്. തീപിടുത്തതിന്‍റെ പശ്ചാത്തലത്തിൽ മുബൈ നഗരത്തിൽ വലിയ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.