
ന്യൂഡൽഹി: പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16,17 തീയതികളിൽ തെലങ്കാനയിൽ വച്ച് നടക്കും. നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരുക്കങ്ങളാവും മുഖ്യ ചർച്ചാ വിഷയം.
17 ന് പിസിസി പ്രസിഡന്‍റുമാർ നിയമസഭാ കക്ഷി നേതാക്കൾ എന്നിവർക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. ശേഷം വൈകിട്ട് ഹൈദരാബാദിൽ ദേശീയ നേതാക്കളെ അണിനിരത്തി കോൺഗ്രസ് റാലി നടത്തും. 18 ന് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റാലി സംഘടിപ്പിക്കും.