പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് 80 കിലോയോളം രാസവസ്തു; അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യം!!

സ്ഫോടനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്
nia intensifies probe after 80 kg of explosives found in blast car near delhi red fort

പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് 80 കിലോയോളം രാസവസ്തു; അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യം!!

Updated on

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻ‌ഐഎ. ഡൽഹി, യുപി, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡോ. ഉമറാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ 5 വർഷമായി ഇയാൾ ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

സ്ഫോടനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്. സ്ഫോടനസ്ഥലത്തു നിന്നും 2 വെടിയുണ്ടകളും രണ്ട് സാമ്പിൾ സ്ഫോടക വസ്തുക്കളും സംഘം കണ്ടെത്തിയിട്ടുണ്ട്.

പൊട്ടിത്തെറിച്ച കാറിൽ 80 കിലോയോളം രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നാണ് കരുതപ്പെടുന്നത്. അമോണിയം നൈട്രേറ്റിന്‍റേതാണ് ഒരു സാമ്പിളെന്നാണ് വിലയിരുത്തൽ. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com