ഉധംപുർ: ജമ്മു കശ്മീരിലെ ഉദംപുരിൽ പാക്കിസ്ഥാന്‍റെ ദേശീയ പതാകയിൽ ഘടിപ്പിച്ച ബലൂണുകൾ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ രാംനഗറിലെ സുനേതർ ഗ്രാമത്തിലാണ് ഒരു മരത്തിൽ കുടുങ്ങിയ നിലയിൽ പാക് പതാകയിൽ ഘടിപ്പിച്ച വെളുപ്പും പച്ചയും നിറമുള്ള ബലൂണുകൾ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പതാകയും ബലൂണുകളും എടുത്തു മാറ്റി. പാക്കിസ്ഥാനിൽ നിന്ന് ബലൂണുകൾ പറന്നെത്തിയതാകാനാണ് സാധ്യതയെന്ന് ഉദംപുർ സീനിയർ എസ്പി വിനോദ് കുമാർ പറഞ്ഞു.