
അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റാണെന്ന റിപ്പോർട്ട്; നിയമ നടപടിക്കൊരുങ്ങി എഫ്ഐപി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്‍റെ പിഴവാണെന്ന മാധ്യമ റിപ്പോർട്ടിനെതിരേ നിയമനടപടിക്ക് പൈലറ്റുമാരുടെ സംഘടന എഫ്ഐപി (Federation of Indian Pilots). യുഎസ് മധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ, വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് എന്നിവരാണ് അപകടത്തിന് കാരണം പൈലറ്റിന്‍റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടത്.
പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇത് പൊതു ജനങ്ങളെ തെറ്റുധരപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരമൊരു ഉള്ളടക്കം പ്രചരിപ്പിക്കുന്നതിലൂടെ സ്വയം പ്രതിരോധിക്കാൻ പോലും കഴിയാതെ മരണപ്പെട്ട പൈലറ്റിന്‍റെ പ്രശസ്തിക്ക് ദോഷകരമാവുമെന്നും സംഘടന ആരോപിക്കുന്നു.
ഇത് പൈലറ്റിന്‍റെ കുടുംബത്തെ ഗുരുതരമായി ബാധിക്കും. വലിയ ഉത്തരവാദിത്വം പേറുന്നവരും സമ്മർദമനുഭവിക്കുന്നവരുമായ പൈലറ്റുമാരുടെ മനോവീര്യം കെടുത്താൻ കാരണമാവുമെന്ന് പറഞ്ഞ സംഘടന അന്വേഷണം പൂർത്തിയാവും വരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുരുതെന്നും മാധ്യമങ്ങളോട് സംഘടന അഭ്യർഥിച്ചു.