73-ാം പിറന്നാൾ നിറവിൽ മോദി; രാജ്യത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുമായി ബിജെപി

മൂന്നാം ഊഴം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി
narendra modi file
narendra modi file
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. 2 ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിടികളാണ് ബിജെപി രാജ്യവാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഏറെ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ മൂന്നാം ഊഴം ഉറപ്പിക്കാൻ ലക്ഷ്യമിടുകയാണ് ബിജെപി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിനിപ്പുറം 1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രിയാണ് ഇദ്ദേഹം.

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.‌‌‌ ഇന്നു മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌റ്റോബര്‍ രണ്ടു വരെ 16 ദിവസം നീളുന്ന ‘സേവാ ഹി സംഘാതന്‍’ പരിപാടിയില്‍ ക്ഷേമത്തിനും സാമൂഹിക സേവനങ്ങള്‍ക്കുമാണു മുന്‍ഗണന.

ജന്മദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യശോഭൂമി എന്ന് പേരിട്ട ഇന്ത്യ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്‌സ്‌പോ സെന്‍ററിന്‍റെ ആദ്യഘട്ടം ദ്വാരകയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ദ്വാരക സെക്ടർ 25ലെ മെട്രൊ സ്റ്റേഷൻ ഉദ്ഘാടനവും നിർവഹിക്കും. മോദിയുടെ ജന്മദിനത്തിന് പുറമേ ഇന്ന് വിശ്വകർമ ജയന്തി ദിനം കൂടി ആചരിക്കുന്ന പശ്ചാത്തലത്തിൽ പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിശ്വകർമ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും.

Trending

No stories found.

Latest News

No stories found.