ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയുടേതാണ് തീരുമാനമെടുത്തത്.
സിപിഎമ്മിന്‍റെ 24-മത് പാർട്ടി കോൺഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി കാരാട്ട് തുടരുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തിനെ തുടർന്നാണ് കാരാട്ടിന് താത്ക്കാലിക ചുമതല നൽകിയത്.