''സ്കൂൾ കോളെജ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം''; ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

രാജ്യത്തുടനീളം നടത്തുന്ന പ്രസംഗത്തിൽ ഒബിസി വിഭാഗക്കാരേ ഉയർത്തിക്കാട്ടുകയാണ്. എന്നിട്ട് എന്തിനാണ് ബിജെപി സർക്കാർ ജാതി സെൻസസിനെ എതിർക്കുന്നത്
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിfile

റായ്പൂർ: വരാനിരിക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജ‍യിച്ചാൽ സ്കൂൾ കോളെജ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാനുപ്രതാപൂരിൽ നടന്ന ഇലക്ഷൻ റാലിക്കിടെയായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.

ഇതിനു പുറമേ ടെണ്ടു ഇലകൾ ( ബീഡി ചുരുട്ടുന്നതിനായി ഉപയോഗിക്കുന്ന ഇലകൾ) ശേഖരിക്കുന്നവർക്ക് 4000 രൂപ വീതം പ്രതിവർഷം നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആദിവാസി ആധിപത്യമുള്ള ബസ്തർ മേഖലയുടെ ഭാഗമായ ഭാനുപ്രതാപ്പൂർ നടത്തിയ സുപ്രധാന തീരുമാനമായാണ് ഈ പ്രഖ്യാപനത്തെ കാണുന്നത്.

അതേസമയം, മോദി സർക്കാരിന്‍റെ ജാതി സെൻസസിനെതിരായ പ്രതികരണത്തെയും രാഹുൽ വിമർശിച്ചു. രാജ്യത്തുടനീളം നടത്തുന്ന പ്രസംഗത്തിൽ ഒബിസി വിഭാഗക്കാരേ ഉയർത്തിക്കാട്ടുകയാണ്. എന്നിട്ട് എന്തിനാണ് ബിജെപി സർക്കാർ ജാതി സെൻസസിനെ എതിർക്കുന്നതെന്നും രാഹുൽ ചോദിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പു റാലിക്കിടെ രാഹുൽ പറഞ്ഞു. ഭാനുപ്രതാപൂരിലെ 20 മണ്ഡലങ്ങളിൽ നവംബർ 7 നാണ് ആദ്യ ഘട്ട ഇലക്ഷൻ നടക്കുന്നത്. നവംബർ 17 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com