
ഡൊറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാഴികൾ സുരക്ഷിതരാണെന്നും പൈപ്പിലൂടെ ഓക്സിജൻ നൽകുന്നുണ്ടെന്നും വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളുമായി ആശയം നിരന്തരം നടത്തുന്നുണ്ട്. എൻഡിആർഎഫും എസ്ഡിആർഎഫും സംയുക്തമായാണു രക്ഷാപ്രവർത്തനം നടത്തുന്നത്. മെഷീനുകൾ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. ഉദ്യാഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുണ്ടെന്നും എല്ലാവരും സുരക്ഷിതരായി തിരിച്ചത്താൻ പ്രാർഥിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. 20 മീറ്ററോളം ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.