
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പാവാറിനെ വിമർശിച്ച് ഉദ്ധവ് വിഭാഗം ശിവസേനയിലെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത്. ഒരേ സമയം രണ്ടും മൂന്നും വള്ളത്തിൽ കാൽവയ്ക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പരിഹസിച്ചു.
എൻസിപിയിൽ പിളർപ്പ് ഉണ്ടോ ഇല്ലയോ എന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. എന്‍റെ അറിവിൽ എൻസിപിയിൽ പിളർപ്പുണ്ട്. അജിത് വിഭാഗം ശരത് പവാറിനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഇഡിയെ പേടിച്ചാണ് ഒരു വിഭാഗം ബിജെപിയുമായി കൈക്കോർത്തതെന്നും റാവത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം എൻസിപിയിൽ പിളർപ്പില്ലെന്നും, അജിത് പവാർ തങ്ങളുടെ നേതാവാണെന്നും ശരദ് പവാർ പറഞ്ഞിരുന്നു. ശേഷം തിരുത്തിയെങ്കിലും ശരദ് പവാറിന്‍റെ രാഷ്ട്രീയ ചാഞ്ചാട്ടമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ശരദ് പവാർ മാഹാ വികാസ് അഘാഡിയുടെയും ഇന്ത്യ മുന്നണിയുടെയും മുതിർന്ന നേതാവാണെന്നും റാവത്ത് ഓർമിപ്പിച്ചു.