അന്തരീക്ഷ മലിനീകരണം; 5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

''വർഷം തോറും സംഭവിക്കുന്ന ആവർത്തന സ്വഭാവമുള്ള ഗുരുതര പ്രശ്നമായി മലിനീകരണം മാറി''
അന്തരീക്ഷ മലിനീകരണം; 5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ 5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനത്തോട് അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമർപ്പിക്കാനാണ് കോടതി നിർദേശം.

ഭാവി തലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പുറത്തിറങ്ങാനാവാത്ത തരത്തിൽ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബെഞ്ച് അഭിപ്രായപ്പെട്ടു.

വർഷം തോറും സംഭവിക്കുന്ന ആവർത്തന സ്വഭാവമുള്ള ഗുരുതര പ്രശ്നമായി മലിനീകരണം മാറി. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വിളകൾ കത്തിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ശക്തമായ കാറ്റാണ് മലിനീകരണത്തിന്‍റെ മറ്റൊരു കാരണമെന്ന് വാദത്തിനിടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com