ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ (എസ്പിജി) തലവന്‍ അരുൺ കുമാർ സിന്‍ഹ ഐപിഎസ് അന്തരിച്ചു. ദീർഘകാലമായി അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
2016 മുതൽ എസ്പിജി ഡയറക്‌ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്‍റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്‍റെ കേരള വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിന്‍ഹ.
കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പ്രധാന ചുമതലകൾ തേടിയെത്തിയത്. ബിഎസ്എഫിൽ അടക്കം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.