ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം; 9 പേർക്ക് പരുക്ക്

ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്
stampede at a temple in bihars jehanabad district
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം
Updated on

പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചു. ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്.

സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരുക്കേറ്റവർ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ ചികിത്സ തേടി.

Trending

No stories found.

Latest News

No stories found.