Supreme Court of Indiafile
India
''പഞ്ചാബ് ഗവർണറുടെ നടപടി തീക്കളി, ഇങ്ങനെയായാല്‍ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും''; താക്കീതുമായി സുപ്രീംകോടതി
സ്പീക്കർ വിളിച്ച നിയമസഭ സമ്മേളനം ശരിയല്ലെന്ന കാരണത്താൽ സഭ പാസാക്കിയ ബില്ലുകൾ അസാധുവാകും എന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ചോദിച്ചു
ന്യൂഡൽഹി: ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം.
സ്പീക്കർ വിളിച്ച നിയമസഭ സമ്മേളനം ശരിയല്ലെന്ന കാരണത്താൽ സഭ പാസാക്കിയ ബില്ലുകൾ അസാധുവാകും എന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ചോദിച്ചു . ഈ രീതി തുടരാൻ കോടതി ഗവർണറെ അനുവദിച്ചാൽ എന്താകും സ്ഥിതിയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു .
ഭരണഘടന അനുശാസിക്കുംവിധം സഭ വിളിച്ചു ചേർക്കാത്ത പഞ്ചാബ് സർക്കാരിന്റെ നടപടിയെയും കോടതി വിമർശിച്ചു. ജനാധിപത്യത്തെ തോൽപ്പിക്കുന്ന നടപടിയാണ് പഞ്ചാബിൽ സർക്കാരും ഗവർണറും നടത്തുന്നതെന്നു പറഞ്ഞ കോടതി ഇരുവരുടെയും നടപടിയിൽ അതൃപ്തി അറിയിച്ചു.