

file image
ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്. എസ്ഐആർ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.
2026 ലെ തെരഞ്ഞെടുപ്പിന് ശേഷം എസ്ഐആർ നടപ്പാക്കാമെന്നാണ് തമിഴ്നാടിന്‍റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മിക്ഷൻ കേന്ദ്രത്തിനായാണ് പ്രവർത്തിക്കുന്നതെന്നും തമിഴ്നാട് ആരോപിക്കുന്നു.
49 പാർട്ടികളാണ് സർവകക്ഷിയോഗത്തിൽ പങ്കെടുത്തതെന്ന് തമിഴ്നാട് അറിയിക്കുന്നു. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കുകയും ചെയ്തു. ബിജെപി, എഐഡിഎംകെ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, ടിവികെ, എൻടികെ, എഎംഎംകെ എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തുമില്ല.