ഉത്തർപ്രദേശ് മീററ്റിൽ കെട്ടിടം തകർന്നുവീണു; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു

പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു
three storey building collapsed in uttar pradeshs meerut on saturday
ഉത്തർപ്രദേശ് മീററ്റിൽ കെട്ടിടം തകർന്നുവീണു; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു
Updated on

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്ന് നിലകെട്ടിടം തകർന്നാണ് അപകടമുണ്ടായത്.

പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.