മൂന്ന് നില കെട്ടിടം തകർന്ന് 2 കുട്ടികളടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

കലക്‌ടേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിലെ മൂന്നു നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്
മൂന്ന് നില കെട്ടിടം തകർന്ന് 2 കുട്ടികളടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം;  5 പേർക്ക് പരിക്ക്

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് 2 കുട്ടികളടക്കം മൂന്നുപേർ മരിച്ചു. എസ് ദുർഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കലക്‌ടേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിലെ മൂന്നു നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്. എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങി കിടന്ന 5 പേരെ രക്ഷിക്കാനായത്. തൊട്ടടുത്ത സ്ഥലത്ത് കുഴൽ കിണർ കുഴിക്കലും പൈലിംഗും നടന്നിരുന്നു. തുടർച്ചയായ പൈലിംഗ് മൂലം കെട്ടിടത്തിന് വിള്ളൽ വീണതായി കണ്ടെത്തി. ഇതുമൂലമാണ് കെട്ടിടം തകർന്ന് വീണതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com