ഝാർഖണ്ഡിൽ യാത്രക്കാർക്കു മേലെ ട്രെയിൻ കയറിയിറങ്ങി; 12 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്| Video

ഡോക്റ്റർമാരുടെ സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്
റെയിൽവേ ട്രാക്കിൽ  രക്ഷാ പ്രവർത്തനം നടത്തുന്നവർ
റെയിൽവേ ട്രാക്കിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർ
Updated on

ജമാത്ര: ഝാർഖണ്ഡിലെ ജമാത്ര റെയിൽവേസ്റ്റേഷനിൽ ട്രെയിൻ കയറിയിറങ്ങി 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. കലഝാരിയ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നതിനിടെ റെയിൽവേ ലൈനിൽ പുക ഉയരുന്നതായി കണ്ട ലോകോ പൈലറ്റ് പാസഞ്ചർ ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി. അതേ സമയം അടുത്തുള്ള റെയിൽവേ ലൈനിലൂടെ കടന്നു പോയ എക്സ്പ്രസ് ട്രെയിൻ ഈ യാത്രക്കാർക്കു മേലെ കയറിയിറങ്ങുകയായിരുന്നു.

ഝാഝ- അസനോൾ എക്സ്പ്രസ് ട്രെയിനാണ് യാത്രക്കാർക്കു മുകളിലൂടെ കയറിയിറങ്ങിയത്. ഡോക്റ്റർമാരുടെ സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

Trending

No stories found.

Latest News

No stories found.