രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി ഭർത്താവും ബന്ധുക്കളും

അവിഹിത ബന്ധം ആരോപിച്ചായിരുന്നു 21 കാരിയായ യുവതിയെ മർദിച്ചത്.
രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി ഭർത്താവും ബന്ധുക്കളും

ജയ്പുർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച് കിലോമീറ്ററുകളോളം നഗ്നയാക്കി നടത്തിയതായി പരാതി. അവിഹിത ബന്ധം ആരോപിച്ചായിരുന്നു 21 കാരിയായ യുവതിയെ മർദിച്ചത്. സംഭവത്തിന്‍റെ വിഡിയോ വൈറലായതിനു പിന്നാലെ മൂന്നു പേരെ അറസ്റ്റ് ചെയ്തതു.

വ്യാഴാഴ്ചയാണ് സംഭവം. യുവതി കുറച്ചു കാലമായി മറ്റൊരാൾക്കൊപ്പമായിരുന്നു താമസമെന്ന് ധരിയാവാദ് എസ്എച്ച് ഒ പേഷവാർ ഖാൻ പറയുന്നു. യുവതിയുടെ ഭർത്താവും ബന്ധുക്കളുടെ ചേർന്ന് ഇവരെ നാട്ടിലേക്ക് പിടിച്ചു കൊണ്ടു വരുകയായിരുന്നു. പിന്നീട് യുവതിയെ പൊതു വഴിയിലൂടെ നഗ്നയാക്കി നടത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണത്തിനായി ആറ് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് വ്യക്തമാക്കി. ആധുനിക സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അശോക് ഗേലോട്ട് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com