ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. അപകടത്തിൽ രണ്ടുപേർ മരിച്ചു. ശരണ്യ, പരിമളം എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്..