ബ്രിജ് ഭൂഷൺ മാറിനിൽക്കും; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപികരിക്കുമെന്ന് മന്ത്രി പറഞ്ഞു
ബ്രിജ് ഭൂഷൺ മാറിനിൽക്കും; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി:റെസിലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഡൽഹിയിലെ ജമന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തിവന്ന സമരം പിൻവലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തോൺ ചർച്ചക്കൊടുവിലാണ് മൂന്നു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ തീരുമാനമായത്.

ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപികരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് സമിതി അംഗങ്ങളെ പ്രഖ്യാപിക്കും. ലൈംഗികാരോപണങ്ങളും ക്രമക്കേടുകളും അന്വേഷിച്ച് നാലാഴ്ചയ്കകം സമിതി റിപ്പോർട്ട് നൽകും. അതുവരെ നിലവിലെ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിങിനെ മാറ്റി നിർത്തും. ഈ കാലയളവിൽ ഫെഡറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങക്ക് സമിതി നേതൃത്വം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നയിച്ച കാര്യങ്ങളിൽ കൃത്വമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ വിശ്വാസമുണ്ടെന്നും സമരത്തിന് നേതൃത്വം നൽകിയ ബജ്റംഗ് പുനിയ പറഞ്ഞു. അതേസമയം ഗുസ്തിതാരങ്ങളുടെ പരാതിയിൽ അന്ത്യൻ ഒളിംപിക് അസോസിയേഷനും നടപടി ആരംഭിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഐഒഎ അധ്യക്ഷ പി.ടി ഉഷയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലയാണ് ആരോപണങ്ങൾക്കു പിന്നിലെ വസ്തുതകൾ അന്വേഷിക്കാനായി ഏഴംഗ സമിതിയെ രൂപികരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com