കടം വാങ്ങിയ പണം തിരികെ നൽകിയില്ല; പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തിയ 7 പേർ അറസ്റ്റിൽ

2 പേർക്ക് പരിക്കേറ്റു. 3 പേരും സഹോദരങ്ങളാണ്.
7 Saudi citizens jailed for beating expat to death
കടം വാങ്ങിയ പണം തിരികെ നൽകിയില്ല; പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തിയ 7 പേർ അറസ്റ്റിൽ
Updated on

ഷാർജ: വ്യവസായ മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 2 പേർക്ക് പരിക്കേറ്റു. 3 പേരും സഹോദരങ്ങളാണ്. 600 ദിർഹം കടം കൊടുത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കമാണ് സംഘർഷത്തിൽ എത്തിയത്. സംഭവത്തിൽ ഏഷ്യൻ സ്വദേശികളായ 7 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

കടം കൊടുത്ത തുക തിരികെ നല്കാതിരുന്നതിനെ തുടർന്ന് സഹോദരങ്ങളായ മൂന്ന് പേരെ വടിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെട്ട 7 പേരെയും 2 മണിക്കൂറിനുള്ളിൽ പിടികൂടിയതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.