അക്ഷരക്കൂട്ടം ബഹുഭാഷാ കവിയരങ്ങ് 31ന്

മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും.
Aksharakootam multi-lingual poetry on 31st
അക്ഷരക്കൂട്ടം ബഹുഭാഷാ കവിയരങ്ങ് 31ന്
Updated on

ദുബായ്: യുഎഇയിലെ സാഹിത്യ, സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടം ഏഴ് ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹു ഭാഷാ കവിയരങ്ങ് ഒരുക്കുന്നു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യ ഈ മാസം 31ന് ശനിയാഴ്ച വൈകീട്ട് 6ന് ഖിസൈസിലെ റിവാഖ് ഔഷ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ‍്യൂട്ട് ഹാളിലായിരിക്കും അരങ്ങേറുക. മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും.

മുതിർന്ന കവികളെ കൂടാതെ ഗ്രേഡ് 12ൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ ഇംഗ്ലീഷ് കവിതകൾ അവതരിപ്പിക്കും. മറ്റു ഭാഷകളിലെ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടാകും.

Trending

No stories found.

Latest News

No stories found.