അൽ മദീന ഗ്രൂപ്പിന്‍റെ വിന്‍റർ ഡ്രീംസ് അഞ്ചാം സീസണിന് തുടക്കമായി

മെഗാ സമ്മാനമായി ഒരു വർഷത്തേക്കുള്ള വീടിന്‍റെ വാടക തുകയാണ് നൽകുന്നത്
Al Madina Groups Winter Dreams Season 5 begins

അൽ മദീന ഗ്രൂപ്പിന്‍റെ വിന്‍റർ ഡ്രീംസ് അഞ്ചാം സീസണിന് തുടക്കമായി

Updated on

ദുബായ്: അൽ മദീന ഗ്രൂപ്പിന് കീഴിലുള്ള ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ട്‌ലെറ്റുകളിൽ വിന്‍റർ ഡ്രീംസ് അഞ്ചാം സീസണ് തുടക്കമായി. അഞ്ചാം സീസൺ 2026 ഫെബ്രുവരി ഒന്ന് വരെ തുടരും. ഒരു ദിർഹം മുതൽ മൂല്യമുള്ള ഉൽപന്നങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ആകർഷകമായ സമ്മാനങ്ങൾ നേടാൻ പ്രൊമോഷനിൽ അവസരമുണ്ടാകുമെന്ന് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൽ മദീന ഗ്രൂപ്പ് ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് അലി, മാർക്കറ്റിങ് ഡയറക്ടർ അയൂബ് ചെറുവത്ത്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അരുൺ എന്നിവർ അറിയിച്ചു. മെഗാ സമ്മാനമായി ഒരു വർഷത്തേക്കുള്ള വീടിന്‍റെ വാടക തുകയാണ് നൽകുന്നത്.

12 പേർക്ക് വീതം ഹവൽ ജോലിയോൺ പ്രോ എസ്.യു.വി. കാർ, ഒരു വർഷത്തേക്കുള്ള സ്കൂൾ ഫീസ്, ഡ്രീം ദുബായ് സന്ദർശനം, ഇന്‍റർനാഷണൽ ടൂർ പാക്കേജ് എന്നിവയും 60 പേർക്ക് ഒരു മാസത്തേക്കുള്ള ഷോപ്പിംഗ് വൗച്ചറുകളുമാണ് മറ്റു പ്രധാന സമ്മാനങ്ങൾ. വൗച്ചറുകൾ ഉപയോഗിച്ച് ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാനാകും.

ക്ലിക്കോൺ, ഓ ഗോൾഡ്, ആർ. കെ സ്പൈസസ് ആൻഡ് പൾസസ്, അൽ മറായി, ഡാബർ, മസാഫി, സ്പ്രൈറ്റ്, അൽ ബേക്കർ, നൂർ, വാതിക, സൂര്യ, ഫാം മെയ്ഡ് ഹോംവേ, ട്രാവലർ എന്നിവയുടെ സഹകരണത്തോടെയാണ് വിന്‍റർ ഡ്രീംസ് നടത്തുന്നത്.

ക്ലിക്കോൺ & ലൈഫ് ൻ റിച്ച് (യു.എ.ഇ.) ബിസിനസ് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ അബ്ദുൽ ജബ്ബാർ, ഓ ഗോൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹ്മദ് അബ്ദുൽ തവാബ്, ആർ.കെ. പൾസസ് ആൻഡ് സ്പൈസസ് ബിസിനസ് ഡവലപ്മെന്‍റ് മാനേജർ പ്രദീപ്, ഡാബർ നാഷണൽ മാനേജർ ദുർഗ പ്രസാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com