ദുബായ്: അൽ മക്തൂം പാലം നാലുമാസത്തോളം രാത്രികാലങ്ങളിൽ അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് പാലത്തിലൂടെയുള്ള ഗതാഗതം 2025 ജനുവരി 16 വരെ ഭാഗികമായി നിർത്തിവെക്കുന്നത്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 വരെ പാലം അടച്ചിടും. ഞായറാഴ്ച 24 മണിക്കൂറും അടച്ചിടാനാണ് തീരുമാനം. യാത്രികർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് ആർടിഎ നിർദേശം നൽകി.